മകനെ ​കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴി​ക്കോട്: മകനെ ​കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

പീഡനം തുടങ്ങിയിട്ട് ഒരുവർഷമായി. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അടുത്തിടെ മയക്കുമരുന്ന് കേസിൽപെട്ട പ്രതികളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയിൽ ഭാഗത്ത് അജ്മലിനെ അറസ്റ്റ് ചെയ്തത്.

മെഡി. കോളജ് അസി. കമീഷണർ കെ. സുദർശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. എസ്.എച്ച്.ഒ ബെന്നിലാലു, സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ആന്റി നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം ; എബിവിപി-എൻ.എസ്.യു പ്രവർത്തകർ...

0
മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ്...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...