രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം ; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് എ.ബി.വി.പി-എൻ.എസ്.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് ഓഫ് എൻജിനീയറിങ് പൂണെ കാമ്പസിലാണ്(സിഒഇപി) വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനായി രാഹുൽ ​ഗാന്ധി നടത്തുന്ന ‘ഛാത്രോം കി ​ഗുഞ്ച്’ ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം.

എന്നാൽ പരിപാടിക്ക് പിന്തുണ അറിയിച്ച രണ്ട് വിദ്യാർഥിനികളെ എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ തടഞ്ഞുവെച്ചതായും ഇവരെ ഭീഷണിപ്പെടുത്തിയതായും എൻ.എസ്.യു.ഐ- കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...