കോഴിക്കോട് : പീഡനക്കേസ് പ്രതി സബ് ജയിലില്‍ തൂങ്ങിമരിച്ചു. കുറ്റിയില്‍ താഴം സ്വദേശി ബീരാന്‍ കോയയാണ് മരിച്ചത്. 62 വയസായിരുന്നു. ജയിലിനകത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ചത്. സ്ത്രീയെ കടന്നുപിടിച്ചതിന് കഴിഞ്ഞ ദിവസമാണ് ബീരാന്‍ കോയയെ പന്തീരങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
പീഡനക്കേസ് പ്രതി സബ് ജയിലില്‍ തൂങ്ങിമരിച്ചു
RECENT NEWS
Advertisment