പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് റബര്‍തോട്ടത്തില്‍ വെച്ച് പരിശീലകന്റെ പീഡനത്തിന് ഇരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശിയായ പരിശീലകനെതിരെയാണ് കെസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രാദേശീക കായീക അക്കാദമിയുമായി ബന്ധപ്പെട്ടാണ് 18കാരിയായ പെണ്‍കുട്ടി പരിശീലിക്കുന്നത്. അതേസമയം, ആരോപണ വിധേയനായ പരിശീലകന്‍ സ്പോട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാളല്ലെന്നാണ് റിപ്പോര്‍ട്ട്. കേസെടുത്തതോടെ ഇയാള്‍ ഒളിവിലാണ്.
വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി
RECENT NEWS
Advertisment