ഗായികയെ ബലാത്സംഗം ചെയ്തു : എം‌.എല്‍‌.എ യും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഗായികയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ്​ എം‌.എല്‍‌.എ വിജയ് മിശ്രയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദള്‍ (നിഷാദ് പാര്‍ട്ടി) എം.എല്‍.എയാണ്​ വിജയ്​ മിശ്ര.

2014ല്‍ ഒരു പരിപാടിക്ക് മിശ്ര തന്നെ അ​ദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ വെച്ച്‌​ ബലാത്സംഗം ചെയ്തുവെന്നുമാണ്​ ഗായികയുടെ പരാതി. സംഭവത്തെക്കുറിച്ച്‌ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

2015ല്‍ വരാണാസിയിലെ ഒരു ഹോട്ടലില്‍ വെച്ചും മിശ്ര തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന്​ ഗായിക ആരോപിച്ചതായി ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിങ്​ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി.ടിഐ റി​പ്പോര്‍ട്ട്​ ചെയ്​തു. ഒരിക്കല്‍ ബലാത്സംഗത്തിന് ശേഷം മിശ്ര തന്റെ മകനോടും മരുമകനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ത​ന്നെ തിരികെ കൊണ്ടുപോകുന്നതിനുമുമ്പ് ഇരുവരും ചേര്‍ന്ന്​ ബലാത്സംഗം ചെയ്തുവെന്നും ഗായിക ആരോപിക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ വിജയ് മിശ്ര എം‌.എല്‍‌.എയെ ഭൂമി കൈയേറ്റ കേസില്‍ മധ്യപ്രദേശില്‍ വെച്ച്‌​ അറസ്റ്റിലാവുകയും ആഗ്ര ജയിലില്‍ അയക്കപ്പെടുകയും ചെയ്​തിരുന്നു. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച ഗോപിഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്​ ഗായിക പറഞ്ഞു. വിജയ് മിശ്രയു​​ടെ പക്കല്‍​ തന്റെ വീഡിയോ ക്ലിപ്പുണ്ട്. മാത്രമല്ല, വിവിധ കേസുകളില്‍ ഉള്‍പ്പെട്ടയാളും ശക്തനുമായതിനാല്‍ അദ്ദേഹത്തിനെതിരെ പരാതിപ്പെടാന്‍ ഭയപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മൂന്നാഴ്ച മുമ്പാണ് മിശ്രയെ ആഗ്ര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നിരവധി കേസുകളില്‍ പ്രതിയാണ് വിജയ്​ മിശ്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...