മലപ്പുറം : പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16-കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 67-കാരന്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂര്‍ സ്വദേശി ഹനീഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 16കാരിയുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
പുതുവസ്ത്രം വാങ്ങാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. വീട്ടുകാരാണ് കുട്ടിയുടെ അദ്ധ്യാപകരെ വിവരം അറിയിക്കുന്നത്. അദ്ധ്യാപകര്‍ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.