തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെടുങ്കാട് ശബരി നിവാസ് പണയില്‍ വീട്ടില്‍ ശങ്കറിനെയാണ് (29) മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത് . ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സലിംഗിലാണ് പീഡനവിവരം പുറത്തറിയുകയുണ്ടായത്. സംഭവശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാറനല്ലൂര്‍ അരുവിക്കര ഭാഗത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ നൗഫല്‍, പ്രതാപന്‍, വിനീത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.