പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ; ഒരാൾകൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി  അരുണിനെയാണ് കഴിഞ്ഞ ദിവസം ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വെച്ചാണ് എലത്തൂർ പോലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.  വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.

അരുണും നാസറും ചേർന്ന് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെൺകുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലഹരിമരുന്ന് നൽകി അടിമയാക്കിയാണ് ഇവർ പെൺകുട്ടിയെ വശത്താക്കി കർണാടകയിലേക്ക് കടത്തിയത്.  തലക്കുളത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാർ സമരം ചെയ്യുന്നതിനിടെയാണ് ഒരാൾ കൂടി പോലീസ് പിടിയിലാകുന്നത്. ഓൺലൈൻ വഴി സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി രഹസ്യകേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ട്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, ബിജുമോഹൻ, എസ് ദീപ്തീഷ്, ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സിപിഒമാരായ അർജുൻ അജിത്ത് കാരയിൽ സുനോജ് സൈബർ വിദഗ്ദൻ പികെ. വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...