ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 20 വയസുള്ള യുവതിയെ ലൈംഗിക പീഡത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ലക്കി, രാജേന്ദ്ര, സഞ്ജയ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 28-ന് സഹീബാബാദിലെ ഫാക്ടറിയില്‍ വെച്ചാണ് തൊഴിലാളിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. അധികജോലിയുണ്ടെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ ഫാക്ടറിയിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ പ്രതികള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി ബോധരഹിതയാക്കി കീഴ് പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 376, 506, 328 വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍
RECENT NEWS
Advertisment