Sunday, June 30, 2024 10:22 pm

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അടക്കം 4 പേര്‍ അറസ്‌റ്റില്‍. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അമ്ബലത്തിങ്കല്‍ എബിന്‍ (23), ഇയാളുടെ സഹോദരന്‍ ആല്‍ബില്‍ (21), മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍ (22), ചെങ്കര തുരുത്തില്‍ റോഷന്‍ (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സമൂഹമാധ്യമങ്ങളിലൂടെ യുവതിയുമായി അടുപ്പം സ്‌ഥാപിച്ച പ്രതികള്‍. യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌. പിന്നീട്‌ വീട്ടുകാര്‍ കട്ടപ്പന പോലീസിനെ സമീപിക്കുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ യുവതിയുമായി അടുപ്പം സ്‌ഥാപിച്ചതായും പീഡനത്തിനിരയാക്കിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പല തവണ പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായും പോലീസ്‌ പറയുന്നു. റെനി മോനാണ്‌ യുവതിയുമായി ആദ്യം അടുപ്പം സ്‌ഥാപിച്ചത്‌. പിന്നീട്‌ വീട്ടിലെത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന്‌ സുഹൃത്തുക്കളായ ആല്‍ബിനും എബിനും യുവതിയുടെ നമ്പര്‍ കൈമാറി. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോണ്‍ വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷന്‍ യുവതിയെ കട്ടപ്പനയില്‍ നിന്നും വാഹനത്തില്‍ കയറ്റി താന്‍ ജോലി ചെയ്‌തിരുന്ന നെടുങ്കണ്ടത്തെ റൂമിലെത്തിച്ചാണ്‌ പീഡിപ്പിച്ചത്‌.

റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്‌തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ്‌ പിടികൂടിയത്‌. കട്ടപ്പന ഡിവൈ.എസ്‌.പി വി.എ. നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരം എസ്‌.എച്ച്‌.ഒ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ്‌.ഐ കെ. ദിലീപ്‌ കുമാര്‍, സി.പി.ഒമാരായ, കൃഷ്‌ണകുമാര്‍, ബിബിന്‍ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. അറസ്‌റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും

0
ദില്ലി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ...

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വരുമാനം കുറയും

0
ഫിക്സഡ് ഡെപോസിറ്റിൽ നിക്ഷേപിക്കുന്നവർ സുരക്ഷിതമായ നിക്ഷേപമാണ് ലക്‌ഷ്യം വെക്കുന്നത്. എന്നാൽ എല്ലാ...

കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി ; അപകടത്തിൽ 9 പേർക്ക് പരിക്ക്

0
കൽപറ്റ: വയനാട് പള്ളിക്കൽ പാലമുക്കിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. നിയന്ത്രണം...

ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം

0
തിരുവനന്തപുരം: ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ...