വിജയ് ബാബുവിന് നാളെ വരെ മുൻകൂർ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. രാവിലെ ഒമ്പതരയോടെ എത്തുമെന്നാണ് സൂചന. തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസില്‍ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞത്.

ദുബായില്‍ നിന്ന് ഇന്നു കൊച്ചിയിലെത്താന്‍ വിജയ് ബാബു എടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂണ്‍ രണ്ടുവരെ അറസ്റ്റ് തടഞ്ഞത്. മാര്‍ച്ച്‌ 16, 22 തീയതികളില്‍ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാള്‍ക്കെതിരെയുണ്ട്. ഏപ്രില്‍ 22ന് പോലീസ് കേസെടുത്തെങ്കിലും 24ന് വിജയ് ബാബു ദുബായിലേക്ക് പോയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...