Tuesday, July 8, 2025 3:11 pm

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; സ്വന്തം സഹോദരനുള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയിപ്രo : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. നാലാമന്‍ പെണ്‍കുട്ടിയുടെ സ്വന്തം സഹോദരനാണ്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. പിടിയിലാകാനുള്ള അഞ്ചാമന്‍ കുട്ടിയുടെ അമ്മയുടെ കാമുകനാണ്. കുട്ടിയുടെ ആദ്യമൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടര്‍ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന മഹേഷ് മോഹനന്‍ (32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ എന്ന് വിളിക്കുന്ന ജിജോ ഈശോ എബ്രഹാം (26), കുട്ടിയുടെ അടുത്ത ബന്ധുവായ അയിരൂര്‍ കൊറ്റാത്തൂര്‍ മതാപ്പാ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റെജി ജേക്കബ് (49) എന്നിവരാണ് റിമാന്‍ഡിലായത്.

കോയിപ്രത്തെ വീട്ടില്‍ നിന്നും പന്തളത്തുള്ള സുരക്ഷിത കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ ആവശ്യപ്രകാരം പോലീസ് എടുത്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അച്ഛനുമായി വഴക്കിട്ട് അമ്മ ഇടയ്ക്കിടെ വീട്ടില്‍ നിന്നും പോകാറുണ്ട്. ഈ സമയം കാമുകനൊപ്പമാണ് മാതാവ് പോയിരുന്നത്. മൊഴിയെടുത്തപ്പോള്‍ കുട്ടി ആദ്യം പറഞ്ഞത് കണ്ടക്ടറുടെയും സുഹൃത്തിന്റെയും പീഡനത്തെക്കുറിച്ചായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച്‌ പലതവണ പീഡിപ്പിച്ചതും ഒടുവില്‍ അടുത്ത ബന്ധുവിന്റെയും അമ്മയുടെ പരിചയക്കാരന്റെയും പീഡനവുമാണ് വനിതാപോലീസിനോട് വെളിപ്പെടുത്തിയത്.

കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ഫോണില്‍ വിളിക്കുക പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഈമാസം തുടക്കത്തിലൊരു ദിവസം രണ്ടാം പ്രതിയായ സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീടിന് പിന്നിലെ റബര്‍ പുരയില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയാണുണ്ടായത്. ഇരുവരേയും ഇന്നലെ വെളുപ്പിന് വീടുകളില്‍ നിന്നും പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ കണ്ടക്ടര്‍ രണ്ടാം പ്രതിയായ സുഹൃത്തിന് പെണ്‍കുട്ടിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കുട്ടിയെ ആറാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ കാലയളവില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സഹോദരനെ പോലീസ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടില്‍ നിന്നും കണ്ടെത്തി ജ്യൂവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. വീടുമായി സഹകരിച്ചുവന്ന കുട്ടിയുടെ അമ്മയുടെ സഹോദരന്‍ 2020 ജനുവരിക്കും സെപ്റ്റംബറിനും ഇടയിലുള്ള കാലത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്‌ പീഡിപ്പിക്കുകയാണുണ്ടായത്.

കുട്ടിയുടെ അമ്മയുടെ കാമുകന്‍ റാന്നി പെരുനാട് സ്വദേശി ഷിബു കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് തലയാറിലെ വാടക വീട്ടില്‍ വെച്ചാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാളെ പിടികൂടാന്‍ അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എസ് ഐ അനൂപ്, എ എസ് ഐ വിനോദ് കുമാര്‍, ഷിറാസ്, സുധീഷ്, സി പി ഓ അജിത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

12കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ടവ്​ വിധിച്ച് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട്...

0
പ​ത്ത​നം​തി​ട്ട : 12കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം...

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു

0
കർണാടക: പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന...

തട്ടയിൽ മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം എൻഎസ്എസ് പന്തളം...

ബസ് സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചി മെട്രോ

0
കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി...