ബലാത്സംഗക്കേസ് : ദേരാ സച്ചാ സൗദ നേതാവ് റാം റഹീമിന് വീണ്ടും പരോള്‍

For full experience, Download our mobile application:
Get it on Google Play

ചണ്ടിഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം ഹറീമിന് വീണ്ടും പരോള്‍. 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. 2020 മുതല്‍ 16 തവണയാണ് ഇദ്ദേഹത്തിന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ജനുവരി അഞ്ചിന് 40 ദിവസത്തെ പരോള്‍ നല്‍കിയിരുന്നു. രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസില്‍ പഞ്ചകുള സിബിഐ സ്‌പെഷ്യല്‍ കോടതി 2017 ഓഗസ്റ്റിലാണ് ശിക്ഷിച്ചത്. 2020 ഒക്‌ടോബറിലാണ് ആദ്യമായി പരോള്‍ അനുവദിച്ചത്. ഇതുവരെ 400 ദിവസം ഇദ്ദേഹത്തിന് പരോള്‍ ലഭിച്ചു. ബുധനാഴ്ച രാവിലെ 6.30 ഓടെ റോത്തകിലെ സുനാരിയ ജയിലില്‍ നിന്നും ഇറങ്ങിയ റാം റഹീം നിരവധി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദേരാ സച്ചാ സൗദ ആസ്ഥാനത്തേക്ക് പോയത്.

ജൂണ്‍ 24ന് അദ്ദേഹം ജയിലില്‍ തിരികെ കയറണം. ജയില്‍ ചട്ടമനുസരിച്ച് വര്‍ഷത്തില്‍ 10 ആഴ്ചത്തെ വരെ പരോള്‍ ആണ് തടവുകാര്‍ക്ക് അനുവദിക്കാവുന്നത്. പരോളില്‍ കഴിയുന്ന ഓരോ കാലയളവും ശിക്ഷാകാലാവധിയില്‍ പരിഗണിക്കാറുണ്ട്. പരോളും അവധിയുമായി 98 ദിവസം വരെ ജയിലിന് പുറത്തുകഴിയാന്‍ അനുവദിക്കാറുണ്ട്. ഇത് സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ലിയറന്‍സുകള്‍ ആവശ്യമാണ്. സ്ഥാപനത്തിന്റെ മുന്‍ മാനേജര്‍ രഞ്ജിത് സിംഗിനെയും മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി എന്നിവരെ വധിച്ച കേസില്‍ റാം റഹീമിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...