തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ നടപടി ശരിവെച്ച് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) നടപടി ശരിവെച്ച് സുപ്രിംകോടതി. എസ്ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമോ നിലവിലുള്ള നിയമങ്ങളുടെ ലംഘനമോ അല്ലെന്ന് കോടതി വ്യക്തമാക്കി.കൃത്യവും സുതാര്യവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിലേക്ക് ലക്ഷ്യം വെച്ചുള്ള സുപ്രധാന ചുവടുവെപ്പാണ് എസ്ഐആർ. ഈ പ്രക്രിയ ഇന്ത്യൻ ഭരണഘടനയ്ക്ക് കൂടുതൽ ജീവനും ഊർജ്ജവും നൽകുന്നു, സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത് നടപ്പാക്കിയത് എന്നതുകൊണ്ട് മാത്രം ഇതിനെ നിയമവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനാധിപത്യ പ്രക്രിയയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ലക്ഷ്യവുമായി ഈ തിരുത്തൽ പ്രക്രിയയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന കടുത്ത നിയമവിവാദങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കുമാണ് സുപ്രീം കോടതിയുടെ അന്തിമ വിധിയോടെ വിരാമമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...