മകളെ പീഡിപ്പിച്ച് മുങ്ങി ; ആറുവര്‍ഷത്തിന് ശേഷം പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പറം : മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് പോലീസ് രാജസ്ഥാനിലെത്തിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയത്. ബീഹാറുകാരനായ അമ്പതുകാരനാണ് പോലീസ് പിടിയിലായത്. ബീഹാര്‍ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത  ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

പീഡിപ്പിച്ചത് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. അതുകാരണം ബംഗാളികളായ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അതിലാണ് ഗര്‍ഭിണിയായതെന്നുമാണ് കുട്ടി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അച്ഛനാണ് പ്രതിയെന്ന് വ്യക്തമായത്.

പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ കേസാണ് എടുത്തിട്ടുള്ളത്. നാടുവിട്ടാല്‍ പ്രതിയെ വീണ്ടും  പിടികൂടാനുള്ള ബുദ്ധിമുട്ട്  കോടതിയെ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...