ബി.ജെ.പി ജനറൽ സെക്രട്ടറിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ആര്‍.എസ്.എസ് അംഗം ജിസ്‌നു ബസു, സസ്പെന്‍ഷനിലായ ബി.ജെ.പി നേതാവ് പ്രദീപ് ജോഷി എന്നിവര്‍ക്കെതിരായ ബലാത്സംഗകേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട കൊല്‍ക്കത്ത മജിസ്ട്രേറ്റ് കോടതിയുടെ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി. കേസിനാധാരമായ പരാതി വീണ്ടുമൊരിക്കല്‍ കൂടി പരിഗണിച്ച് രണ്ടാമത് തീര്‍പ്പാക്കാന്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

17 മാസം മുമ്പ് അന്തിമവാദം പൂര്‍ത്തിയാക്കിയ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചതായിരുന്നു. ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗ്യയും പിന്നീട് ആര്‍.എസ്.എസ് അംഗമായ ജിഷ്ണു ബസുവും പ്രദീപ് ജോഷിയും ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ പരാതി. കൈലാഷ് വിജയ് വര്‍ഗ്യക്കും ജിഷ്ണു ബസുവിനും പ്രദീപ് ജോഷിക്കും തങ്ങള്‍ക്കെതിരായ രേഖകളുടെ സാധുത മജിസ്‌ട്രേറ്റ് മുമ്പാകെ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...