Wednesday, April 24, 2024 2:42 am

പ്രണയം നടിച്ച് പീഡനം ; കൊച്ചിയില്‍ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പണമിടപാട് സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.  കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍ലരാജിനെ(40) ആണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ലൈംഗിക ചൂഷണം ചെയ്ത ശേഷം അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി.

ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കലൂരില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ യുവതി. സ്ഥാപനത്തില്‍ വെച്ച് പ്രതി യുവതിയെ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

അടുത്തിടെ യുവതി വിവാഹിതയായിരുന്നു. ഇതോടെ തന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷിക്ക് വഴങ്ങി യുവതി തന്‍റെ പക്കലുള്ള സ്വര്‍ണ്ണം പ്രതിക്ക് നല്‍കി. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. കടവന്ത്ര പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...