കോട്ടക്കല്‍ : ആത്മീയചികിത്സയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെയാണ് (50) എസ്.എച്ച്.ഒ എം.കെ ഷാജി അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടില്‍ വെച്ചുമാണ് പീഡിപ്പിച്ചത്. എസ്.ഐ മൊയ്തീന് കുട്ടി, എ.എസ്.ഐ രചീന്ദ്രന്‍, സി.പി.ഒ മാരായ മുജീബ്, ശരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആത്മീയചികിത്സയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment