Friday, July 4, 2025 11:00 am

ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ല്‍​ന​ട​ക്കാ​വ് കോ​ലി​തൊ​ടു​ക്ക ഹൗ​സി​ല്‍ അ​മീ​റി​നെ​യാ​ണ് പോലീസ് പിടികൂടിയത്.

2017 ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം നടന്നത്.​ പ​രി​ച​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍​ക്ക്​ യു​വ​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. ഈ ​ഫോ​​ട്ടോ​ക​ള്‍ ഭ​ര്‍​ത്താ​വി​ന​ട​ക്കം ന​ല്‍​കുമെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഇയാള്‍ പീ​ഡി​പ്പി​ച്ച​ത്. തുടര്‍ന്ന് ​യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​ന് പിന്നാലെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോവുകയായിരുന്നു. ഇ​യാ​ള്‍​ക്കെ​തി​രെ അ​ഡീ​ഷ​ന​ല്‍ ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി​യു​ടെ വാ​റ​ന്‍​റ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

ത​മി​ഴ്​​നാ​ട്​ ഏ​ര്‍​വാ​ടി​യി​ലെ ചി​ക്ക​ന്‍​സ്​​റ്റാ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി​യാ​ണ്​ പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ മ​റ്റു​ ചി​ല സ്​​റ്റേ​ഷ​നു​ക​ളി​ല്‍ വേറെയും കേ​സു​ണ്ടെ​ന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു. ക​സ​ബ എ.​എ​സ്.​ഐ ജ​യ​ന്ത്, സി.​പി.​ഒ ബ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് ത​മി​ഴ്നാ​ട് സി​ക്കാ​ലി പോ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്ന് പ്രതിയെ​ പി​ടി​കൂ​ടി​യ​ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...