തൊടുപുഴ : സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് തൊടുപുഴ ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ശനിയാഴ്ച രാവിലെ ഏഴ് മുതൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ കാറ്റഗറിയുടെയും തൂക്കം രേഖപ്പെടുത്തുകയും ഒമ്പത് മുതൽ രണ്ട് മണിക്കൂർ ഇടവിട്ട് ബന്ധപ്പെട്ട കാറ്റഗറികളിലെ മത്സരങ്ങൾ നടത്തുകയും ചെയ്യും. 14ന് സമാപിക്കും. സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പതാക ഉയർത്തി.
സംഘാടക സമിതി ചെയർമാൻ എം.എൻ. ബാബു അധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ട്, ട്രയാത്തലൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജെ. കൈമൾ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. തോമസ്, സംഘാടക സമിതി രക്ഷാധികാരി ടി.സി. രാജു തരണിയിൽ, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുധീപ് തുടങ്ങിയവർ സംസാരിച്ചു.