ആലപ്പുഴ : കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരിച്ചു ചോദിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ചേര്‍ത്തല സ്വദേശിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് ചാരുംമൂട് വാഴ ഭൂമിയില്‍ രഞ്ചിത്ത് (31) സുഹൃത്ത് തഴക്കര നയന്‍സ് ബൊട്ടിക്സ് ഉടമ കണ്ടിയൂര്‍ ചെമ്പകശേരില്‍ സോണിയ തോമസ് (37) എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്.
സോണിയ തോമസ് കടമായി വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുനല്‍കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ പ്രതികള്‍ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ബെഡ് റൂമില്‍ എത്തിയ പ്രതികള്‍ ആരുടെയോ നഗ്ന വീഡിയോ ഫോണില്‍ ഉണ്ടെന്നും ഇത് അറിയാവുന്ന ആള്‍ ആണോ എന്ന് നോക്കാന്‍ സോണിയ വീട്ടമ്മയെ നിര്‍ബന്ധിച്ചു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വീട്ടമ്മയെ വലിച്ചു കട്ടിലിലിട്ട് ബലാത്സംഗം ചെയ്യുകയും ഇവരുടെ രഹസ്യഭാഗങ്ങളില്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ടര ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണവും ആണ് പ്രതികള്‍ കബളിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സോണിയ തോമസ് പലപ്പോഴായി ഭീഷണിമുഴക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തന്റെ ജോലി തെറിപ്പിക്കും എന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പരാതിപ്പെടാതെ ഇരിക്കുകയായിരുന്നു.
ഭീഷണിയില്‍ സഹികെട്ട് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത നൂറനാട് പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. 164 വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൂറനാട് സിഐ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും വ്യക്തമാക്കുന്നു.
മഹസര്‍ രേഖപ്പെടുത്തിയ കേസില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സോണിയ തോമസ് എന്‍.സി.പി മുന്‍ നേതാവ് അഡ്വ.മുജീബ് റഹ്മാന്റെ പീഡന തട്ടിപ്പ് ഹവാല ഇടപാടിലെ രണ്ടാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പീഡനവും തട്ടിപ്പുകളും നടത്തിയത്.
രഞ്ജിത്ത് വഴിയാണ് സോണിയയെ വീട്ടമ്മ പരിചയപ്പെടുന്നത്. വലിയ ബിസിനസുകാരിയാണ് എന്നാണ് സോണിയയെ പറ്റി ഉയാള്‍ പറഞ്ഞിരുന്നത്. ഒരു ദിവസം അത്യാവശ്യമായി കുറച്ചു പണം വേണമെന്ന് ആവശ്യപ്പെടുകയും വീട്ടമ്മ പണം കടംകൊടുക്കുകയും ചെയ്തു. തിരിച്ചു തരുമെന്ന് പറഞ്ഞ തീയതിക്ക് മുന്‍പ് തന്നെ പണം തിരികെ നല്‍കുകയും ചെയ്തു. ഇത് വീട്ടമ്മയ്ക്ക് ഇവരോടുള്ള വിശ്വാസം കൂട്ടി. ഇതിനിടയിലാണ് കടയിലേക്ക് തുണിയെടുക്കാനാണ് എന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും ചോദിക്കുന്നത്. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണവും സ്വര്‍ണ്ണാഭരണങ്ങളും തിരികെ ലഭിക്കാതെ വന്നതോടെ വീട്ടമ്മ പ്രകോപിതയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തി കടംവാങ്ങിയ പണവും സ്വര്‍ണ്ണവും തിരികെ തരാമെന്ന് പറഞ്ഞെത്തിയത്.
വീട്ടിലെത്തിയ ശേഷം രഞ്ജിത്ത് അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ച വീട്ടമ്മയെ സോണിയയുടെ സഹായത്തോടെ പീഡിപ്പിക്കുകയുമായിരുന്നു. പീഡന സമയത്ത് സോണിയ മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് ഇവ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വീട്ടമ്മ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും ഉയര്‍ന്ന ഉദ്യോഗസ്ഥന് ഈ ദൃശ്യങ്ങള്‍ സോണിയ കാട്ടിക്കൊടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട്. ക്രൂരമായ പീഡനം നടന്നിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സോണിയയുടെ രാഷ്ട്രീയ ബന്ധമാണെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്.
നൂറനാട് പടനിലം നടുവിലെ മുറിയില്‍ വയല്‍വാരം, പൊന്നു അക്വാ അഗ്രികള്‍ച്ചറല്‍ ഫാമുകളുടെ ഉടമ ബി.ഷാജിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നബാര്‍ഡില്‍ നിന്ന് 45 ലക്ഷം രൂപ ലോണ്‍ തരപെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫാം സ്ഥിതി ചെയ്യുന്ന 14, 12 സെന്റ് വസ്തുക്കളുടെ ആധാരവും കരമടച്ച രസീതും 500 രൂപയുടെ മൂന്ന് ബ്ലാങ്ക് മുദ്ര പത്രവും കൈക്കലാക്കി ഭീഷണി പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും നൂറനാട് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോണിയ തോമസിനെതിരെ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടിലധികം പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കോടികളാണ് പലരില്‍ നിന്നും തട്ടിച്ച്