രണ്ട് ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ട് ലക്ഷം രൂപ വിലയുള്ള കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും മന്ത്രി ഏറ്റുവാങ്ങി. ഷാര്‍ജയിലുള്ള സെന്റ് മേരീസ് ക്നാനായ യൂത്ത് അസോസിയേഷനാണ് മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നല്‍കിയത്. ഇരവിപേരൂര്‍ പഞ്ചായത്തിനു പുറമേ റാന്നി, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിനും ഇതു വിതരണം ചെയ്യും. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള ആറു വയസുള്ള കുട്ടിയുടെ ചികിത്സയ്ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാസമിതി സമാഹരിച്ച ആറു ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്തു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് അംഗങ്ങളായ എല്‍സ തോമസ്, എന്‍.എസ് രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ വിജയമ്മ ടീച്ചര്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...