സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാല : കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കിയായിരുന്നു പീഡനം. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍(31) കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. താന്‍ വിവാഹിതനാണ് എന്ന കാര്യം മറച്ചു വെച്ച്‌ അഫ്സല്‍ പ്രണയം നടിച്ച്‌ വിദ്യാര്‍ത്ഥിനിയെ വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സല്‍ ആവശ്യപ്പെട്ട പ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തി. പിന്നീട് കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കി പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം ഷട്ടര്‍ താഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.

പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്.എച്ച്‌.ഒ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പോലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...