തിറയാട്ടത്തിനിടെ തെയ്യംകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചേളന്നൂര്‍ : തിറയാട്ടത്തിനിടെ തെയ്യംകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. കക്കോടി പുത്തലത്ത് കുലവന്‍ കാവില്‍ തിറയാട്ടം നടത്തുകയായിരുന്നു ജിജീഷ്. ശനിയാഴ്ച വൈകീട്ടോടെ കുലവന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുമാരസ്വാമി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ജിജീഷ്. കുലവന്‍ ഒറ്റ വെള്ളാട്ടം കോലമുള്‍പ്പെടെ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ പരിചയസമ്പന്നനായ കലാകാരനായിരുന്നു ജിജീഷ്. തെയ്യംകലാകാരന്‍ സിദ്ധാര്‍ഥന്റെ മകനാണ്. അമ്മ: ലീല. ഭാര്യ: രേണുക. മകന്‍: വിനായകന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...