എം വിൻസെന്റിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ രാഹുൽഗാന്ധിക്ക് കത്തയച്ച് അതിജീവിത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് എം വിൻസെന്റിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ രാഹുൽഗാന്ധിക്ക് കത്തയച്ച് പീഡനക്കേസിലെ അതിജീവിത. കേസിൽ കോടതി വിധി വരും വരെ സ്ഥാനാർത്ഥിയാക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. എൽദോസ് കുന്നപ്പിള്ളിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് സീറ്റ് നിഷേധിച്ച തത്വം ഈ കേസിലും ബാധകമെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുന്നു എന്നും അതിജീവിത വ്യക്തമാക്കുന്നു. എം വിന്‍സെന്റിനെതിരെ നല്‍കിയ പരാതി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. നെയ്യാറ്റിന്‍കര സബ്‌കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ആരോപണമാണുള്ളത്.

എം വിന്‍സെന്റ് കോടതിയില്‍ ഹാജരാകാത്തത് കാരണം തനിക്ക് നീതി വൈകുകയാണെന്ന് അതിജീവിത പറയുന്നു. ജൂണ്‍ 9ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിന്‍സെന്റിനെതിരെ പരാതിക്കാരി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്. 2017ലെ കേസാണ് എം വിന്‍സന്റിന് കുരുക്കായി മാറിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സന്റ് പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയപ്പോള്‍ അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.