കാസർകോഡ് : കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർ ബോട്ട് ഓടിക്കുന്നതായി കണ്ടെത്തി. ചില ബോട്ടുകളിൽ മതിയായ ലൈസൻസ് രേഖകളുമുണ്ടായിരുന്നില്ല. ഹൗസ് ബോട്ടുകളിൽ നിന്ന് പിഴയായി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ ഈടാക്കി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും ബോട്ട് ഉടമകളും തമ്മിൽ വാക്ക് തർക്കമുണ്ടായി. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നിലപാടുകൾക്ക് വിരുദ്ധമായാണ് ബോട്ടുകളിൽ പരിശോധന നടത്തിയതെന്ന് ബോട്ട് ഉടമകൾ ആരോപിച്ചു. അതേസമയം അവധിക്കാലത്ത് അപകടങ്ങൾ തടയാനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുമാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഴീക്കൽ കേരള മാരിടൈം ബോർഡിന്റെ പോർട്ട് ഓഫീസർ വിപൻകുമാർ, സർവ്വേ ജോഫിൻ ലൂക്കോസ് ഉദ്യോഗസ്ഥനായ വി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























