കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി വാഹനം സംഭാവന ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌സ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന് വാഹനം കൈമാറി. രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ക്രെഡായി കൊച്ചിന്‍ ചാപ്‌റ്റേഴ്‌സ് പ്രസിഡന്റ് രവി ജേക്കബ് ആണ് വാഹനം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.

ജില്ലയില്‍ ഒരു റാപ്പിഡ് ടെസ്റ്റ് വാഹനമാണ് നിലവിലുള്ളത്. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നും രണ്ടു വാഹനങ്ങള്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ ഓരോ താലൂക്കിനും ഒരോ റാപ്പിഡ് ടെസ്റ്റ് വാഹനം തയാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ക്രെഡായി സംഭാവനയായി നല്‍കിയ വാഹനം റാപ്പിഡ് പരിശോധനയ്ക്ക് ആവശ്യമായ രീതിയില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
സമ്പര്‍ക്കം വഴി വ്യാപനം ഉണ്ടാകാതെ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ സഹായിക്കുന്ന വാഹനമാണ് റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍. റാപ്പിഡ് ടെസ്റ്റ് വാഹനം ആളുകളിലേക്ക് എത്തുന്നതുകൊണ്ടു തന്നെ ആശുപത്രികളില്‍ ധാരാളം സമയം ചിലവിടേണ്ടതായി വരില്ല. ഇതു വഴി ആശുപത്രിയിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും രോഗവ്യാപനം തടയാനും ഒരുപരിധിവരെ സാധിക്കും.

ഒന്നിലധികം രോഗികളെ ഒരേ ആംബുലന്‍സിലോ വാഹനത്തിലോ ആശുപത്രയിലെത്തിക്കുന്നത് ഒഴിവാക്കാനും ഇതുവഴി ഉണ്ടായേക്കാവുന്ന രോഗ വ്യാപനം തടയാനും റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ സഹായത്തോടെ സാധിക്കും. റാപ്പിഡ് ടെസ്റ്റ് വാഹനങ്ങളിലൂടെ ഒരു സമയം വിവിധ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയും. ഓരോ വാഹനത്തിലും ഡ്രൈവറെ കൂടാതെ ഒരു ഡോക്ടറും ഒരു പാരാമെഡിക്കല്‍ സ്റ്റാഫുമാണ് ഉണ്ടാകുക. സാമ്പിള്‍ ശേഖരിച്ച ശേഷം വാഹനം അണുവിമുക്തമാക്കിയിട്ടാണ് വീണ്ടും ഉപയോഗിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ വാഹനങ്ങള്‍ സംഭാവന ചെയ്യാന്‍ സന്നദ്ധരായി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അവ ഉപയോഗ യോഗ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...