കൊച്ചി : അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂരിലാണ് തിരുവോണദിവസമാണ് അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടുപേര്‍ അറസ്റ്റിലായി.
23 കാരനായ ഫോര്‍ട്ട് കൊച്ചി പള്ളിപ്പറമ്പില്‍ സ്വദേശി സനോജ് എരമല്ലൂര്‍ സ്വദേശിയായ സില്‍വര്‍ എന്നിവരുമാണ് അറസ്റ്റിലായത്.
ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.