പണയ സ്വർണം വീണ്ടും പണയം വെച്ചു കോടികള്‍ അടിച്ചുമാറ്റി : പണമെല്ലാം ഓസ്‌ട്രേലിയയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കൃത്യമായ ആസൂത്രണ ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണെന്നാണ് പോലീസിന്റെ  കണ്ടെത്തല്‍. തട്ടിപ്പിന് ഇരയായ ഉപഭോക്താക്കള്‍ ‘പോപ്പുലര്‍ കസ്റ്റമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ച് മുന്നോട്ട് പോകുകയാണിപ്പോള്‍.

ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍  റോയി ഡാനിയലിനും കുടുംബത്തിനും നിക്ഷേപം ഉളളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റോയിയുടെ സഹോദരീ ഭര്‍ത്താവ് ദീര്‍ഘനാളായി ഓസ്‌ട്രേലിയയിലാണ്. ഇവരാണ് പോപ്പുലര്‍ തട്ടിപ്പിന് റോയിയെയും കുടുംബത്തെയും സഹായിച്ചതെന്നാണ്  വിവരം. ഓസ്‌ട്രേലിയയിലേക്ക് കോടികള്‍ കടത്താനും ഇവരെ സഹായിച്ചത് സഹോദരിയും കുടുംബവുമാണ്.

പോപ്പുലര്‍ സംസ്ഥാനത്ത് 250 ല്‍ കൂടുതല്‍ ശാഖകള്‍ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് തുടങ്ങിയ പേരുകളില്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ വകമാറ്റിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോള്‍ രസീതുകളും നല്‍കിയിരുന്നത്. പ്രതിസന്ധികള്‍ക്ക് കാരണം ലോക്ക്ഡൗണ്‍ ആണെന്നും മറ്റുമുളള സ്ഥാപന ഉടമകളുടെ വാദങ്ങള്‍ തെറ്റാണെന്നാണ് കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...