ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊല : ഒമ്പത് പ്രതികള്‍ അറസ്റ്റില്‍ , മൂന്നു പേര്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. മുഖ്യപ്രതി സജീവന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇതിനകം കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മൂന്നു പേര്‍ കൂടി ഒളിവിലാണെന്നും പോലീസ് പറയുന്നു. അതേസമയം വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെയുണ്ടായ വ്യാപകമായ അക്രമത്തില്‍ പ്രതിഷേധിച്ച്  വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന സി.പി.എം ആരോപിക്കുമ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഗുണ്ടാ കുടിപ്പകയാണെന്നും ഭരണപരാജയം മറക്കാനുള്ള സിപിഎമ്മിന്റെ പ്രചാരണമാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്ന മിഥിരാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഇവര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...