പത്തനംതിട്ട : പരുമല തിരുമേനി ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന റാസയിൽ പങ്കെടുത്ത് വിശ്വാസസഹസ്രങ്ങള്‍. ഇന്നു വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്കും ശ്ലൈഹിക വാഴ്വിനും ശേഷമാണ് 8.15 മണിയോടെ റാസ ആരംഭിച്ചത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ ആര്‍ച്ച് ബിഷപ് ആബൂനെ മല്‍ക്കിസദേക്കും ശ്ലൈഹിക വാഴ് വ് നൽകി. പെരുന്നാള്‍ സന്ധ്യാ നമസ്‌കാരത്തെത്തുടര്‍ന്ന് പള്ളിയിലെ മട്ടുപ്പാവില്‍ നിന്നാണ് ബാവായും മെത്രാപ്പോലീത്താമാരും വാഴ്‌വ് നല്‍കിയത്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നിവര്‍ വാഴ്‌വിനു നേതൃത്വം നല്‍കി.





























