ഹെലിപ്പാഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് റഷീദ് ആനപ്പാറ ; അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ  ഹെലിപ്പാഡ് നിർമ്മിച്ചതിനു 20.7 ലക്ഷം രൂപ ചിലവായതിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഡബ്ല്യുഡി ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നല്‍കിയ പരാതിയെ തുടർന്നാണ് ഈ നടപടി. ഹെലിപ്പാഡ് നിർമ്മാണത്തിന് ഇത്രയും ഭീമമായ തുക ചെലവായിട്ടില്ലെന്നും  സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് തുക തട്ടിയെടുക്കാനുള്ള ചില സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും റഷീദ് ആനപ്പാറ ആരോപിച്ചു. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയില്‍ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം ലഭിച്ചതിനു  തൊട്ടുപിന്നാലെ ഹെലിപ്പാട്  പൊളിച്ചുമാറ്റി തെളിവുകള്‍ നശിപ്പിച്ചു. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും റഷീദ് ആനപ്പാറ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...