ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പോലീസുകാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവന് അകത്തുതന്നെയാണ് രോഗം സ്ഥിരീകരിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവന് കോംപ്ലക്സിലെ 115 ഓളം വീടുകളിലുള്ളവരെ ക്വാറന്‍റീനിലാക്കിയിരുന്നു.