ആലപ്പുഴ: എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു (51), കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി (തോമാച്ചന് – 38) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പത്ത് മണിക്കൂറിനിടെയാണ് ജില്ലയില്‍ രണ്ട് എലിപ്പനി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ടുപേര്‍ മരിച്ചു. കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. അവിടെ നിന്നു കൊണ്ടുപോകാന്‍ വീട്ടുകാര്‍ പണം സ്വരൂപിക്കുന്നതിനിടയില്‍ കൃഷ്ണ ബാബു മരിച്ചു.
ഭാര്യ: അജിത. മക്കള്‍: വിഷ്ണു, അഞ്ചു കൃഷ്ണ.