കല്‍പ്പറ്റ: വയനാട്ടില്‍ എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരക്കാമല പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകന്‍ ആന്റണി(ആന്റു) യാണ് മരിച്ചത്. 46 വയസ്സായിരുന്നു.
എലിപ്പനി ബാധിച്ച് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. രോഗശമനം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ഭാര്യ: ജിനി, മക്കള്‍: ഡോണ, ഡെല്‍ന, ഡെനില്‍. സംസ്‌ക്കാരം കാരക്കാമല സെന്റ്. മേരീസ് പള്ളി സെമിത്തേരിയില്‍.