ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ലാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ലാറ്റില്‍ സിസിബി റെയ്ഡ് നടത്തിയിരുന്നു. മലയാള സിനിമ ‘കാണ്ഡഹാറി’ല്‍ നായികയായിരുന്നു രാഗിണി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

രാഗിണിയുടെ സുഹൃത്തും സിനിമാപ്രവര്‍ത്തകനുമായ രവി എന്നയാളെ കേസില്‍ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സിസിബിയുടെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ലഹരിമാഫിയയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...