മുംബൈയിലെ നാലാംഗ കുടുംബത്തിന്റെ മരണം : ശരീരത്തിൽ എലി വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണകാരണം എലിവിഷം എന്ന് കണ്ടെത്തൽ. ശരീരത്തിൽ എലി വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. മരിച്ച നാലുപേരുടെയും ശരീരത്തിൽ സിങ്ക് ഫോസ്ഫൈഡ്. തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റു എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ആത്മഹത്യ എന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞമാസം ഏപ്രിൽ 26നാണ് നാലം​ഗ കുടുംബം തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഛർദിയെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാല് പേരും മരിക്കുകയായിരുന്നു.

ഭക്ഷ്യവിഷബാധ ഉണ്ടായാൽ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരിൽ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കൽ സൂപ്രണ്ട് പറ‍ഞ്ഞിരുന്നു. കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികൾ തളരുകയും ബോധം നഷ്ടപ്പെടുപ്പെടുയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അബ്ദുല്ലയും കുടുംബവും അർധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി എന്ന് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....