റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാറുമായി 15നകം ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാറുമായി 15നകം ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍. അല്ലാത്ത പക്ഷം, കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ആദ്യഘട്ടമായി മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലെ വെള്ള നിറത്തിലേക്ക് മാറ്റും. ഇതോടെ റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയുടെ അളവും നിരക്കും മാറും. നിലവില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് റേഷന്‍ധാന്യം സൗജന്യവും പിങ്ക് കാര്‍ഡിന് കിലോ രണ്ടു രൂപയും നീല കാര്‍ഡിന് നാല് രൂപയും വെള്ളക്കാര്‍ഡിന് 10.90 പൈസയുമാണ് നിരക്ക്. പിങ്ക് നിറത്തിലെ കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം ആളൊന്നിന് അഞ്ച് കിലോയെന്ന തോതിലാണ്. പൊതു വിഭാഗത്തിന് നിശ്ചിത തോത് മാത്രമാണ്.

നിലവില്‍ ഒരാള്‍ പല കാര്‍ഡുകളിലൂടെ അധികറേഷന്‍ വിഹിതം കൈപ്പറ്റുകയും സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരും എന്‍ആര്‍ഐ അടക്കമുള്ളവരും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണെന്നുമാണ് ആക്ഷേപം. കോവിഡിനെ തുടര്‍ന്നുള്ള പ്രധാനമന്ത്രി അന്ന യോജനയിലൂടെയുള്ള സൗജന്യ അരിയും ഇതിലൂടെ അനധികൃതമായി ഇവര്‍ നേടുകയാണന്നും അധികൃതര്‍ ചുണ്ടിക്കാട്ടുന്നു. 2018 ലാണ് ഇ-പോസ് മെഷീന്‍ വരവോടെ റേഷന്‍കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാന്‍ ഉത്തരവായത്. കോവിഡിനെ തുടര്‍ന്ന് പല ഘട്ടങ്ങളിലായി ഇത് നീട്ടി നല്കിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള 91 ലക്ഷം റേഷന്‍ കാര്‍ഡില്‍ 55 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലാണ്. ഇതില്‍ 50,000 ത്തോളം കാര്‍ഡുകളിലായി ഒരുലക്ഷത്തോളം പേര്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....