തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവന്‍ തുടരും. ഇ പോസ് നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍, ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാലു സെര്‍വറുകള്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇ പോസ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നത്. സംവിധാനത്തിന്‍റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ബയോ മെട്രിക് വിവരശേഖരണം നടത്തി കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാനാകൂ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























