സെർവർ തകരാർ പരിഹരിച്ചു ; റേഷൻ കടകൾ നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാന്‍ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം.

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് റേഷന്‍ വിതരണത്തിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മെയ് രണ്ടിന് കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കറുത്ത ബാഡ്ജും കൊടികളുമായി റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കും. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കെ സുധാകരന്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...