റേഷന്‍ വിതരണത്തിന് ഇന്നു മുതല്‍ പ്രത്യേക ക്രമീകരണം ; സമയക്രമം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലായ റേഷന്‍ വിതരണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 18 വരെയാണ് പുതിയ ക്രമീകരണം. ഏഴു ജില്ലകളില്‍ റേഷന്‍ കടകള്‍ പകല്‍ 8.30 മുതല്‍ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളില്‍ വൈകിട്ട്‌ 3.30 മുതല്‍ 6.30 വരെയുമാണ്‌ പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഹൈദരാബാദിലെ എന്‍ഐസി സെര്‍വറിലൂടെയാണ്‌ ഇ പോസ്‌ മെഷീന്റെ വിവര വിശകലനം നടക്കുന്നത്‌. സെര്‍വര്‍ശേഷിയുടേതാണ്‌ പ്രശ്‌നങ്ങള്‍. ഇത്‌ ഭാഗികമായി പരിഹരിച്ചിട്ടുണ്ട്‌. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ്‌ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ച 2.57 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയതായും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...