തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും. സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് എൻഐസി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
സാങ്കേതിക തകരാറുകൾ പൂർണ്ണമായും പരിഹരിച്ച ശേഷം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് റേഷൻ വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ റേഷൻകടയിൽ അതിക്രമിച്ച് കയറി റേഷൻ വ്യാപാരികളെ ആക്രമിക്കുന്ന പ്രവണത ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അവർക്കാവശ്യമായ പോലീസ് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
2023 മെയ് 5 വരെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതാണെന്നും എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിലായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. മെയ് 4 മുതൽ സാധാരണ സമയക്രമത്തിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ജില്ല തിരിച്ചുള്ള റേഷൻ കടകളുടെ പ്രവർത്തി സമയം
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ രാവിലെ 8 മണി മുതൽ ഒരുമണി വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഉച്ചക്ക് ശേഷം രണ്ട് മുതൽ എഴ് മണിവരെയും പ്രവർത്തിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033