തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ആശങ്കവേണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.
സപ്ലൈകോ നേരിട്ട് നടത്തുന്ന ആദ്യ പൊതുവിതരണകേന്ദ്രം തിരുവനന്തപുരം പുളിമൂട്ടില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈസന്‍സി സറണ്ടര്‍ ചെയ്ത കടയാണ് സപ്ലൈകോ മാതൃകാ പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ നേരിട്ട് റേഷന്‍കട തുറന്നതിനെതിരെ വ്യാപാരികള്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെ കടകളടച്ച് പ്രതിഷേധിച്ചു.