പ്ലൈ​വു​ഡ് വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസ് : നാ​ലു​പേ​രെ കു​റു​പ്പം​പ​ടി പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍: മാ​റ​മ്പള്ളി സ്വ​ദേ​ശി​യാ​യ പ്ലൈ​വു​ഡ് വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ നാ​ലു​പേ​രെ കു​റു​പ്പം​പ​ടി പോലീ​സ് പി​ടി​കൂ​ടി. അ​ശ​മ​ന്നു​ര്‍ ചി​റ്റേ​ത്തു​കു​ടി ഫൈ​സ​ല്‍ (27), പ​ഴമ്പി​ള്ളി​ല്‍ അ​ജ്മ​ല്‍ (28), പ​നി​ച്ചി​യം, മു​തു​വാ​ശേ​രി ന​വാ​ബ് (40), മു​തു​വാ​ശേ​രി അ​ഷ​റ​ഫ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​ക്​​ടോ​ബ​ര്‍ 30ന് ​വൈ​കീ​ട്ട് മൂ​ന്നോ​ടെ ചെ​റു​കു​ന്നം ഭാ​ഗ​ത്ത് വ്യാ​പാ​രി​യു​ടെ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ത​ട്ടിക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര ല​ക്ഷം രൂ​പ, പ്ര​മാ​ണ​ങ്ങ​ള്‍ എ​ന്നി​വ സം​ഘം എ​ടു​ത്തു. ചെ​ക്ക് ലീ​ഫി​ല്‍ ബ​ല​മാ​യി നാ​ല​ര ല​ക്ഷം രൂ​പ എ​ഴു​തി ഒ​പ്പി​ട്ടു​വാ​ങ്ങി. പി​ന്നീ​ട് വ്യാ​പാ​രി​യെ വ​ല്ലത്തെ ഗോ​ഡൗ​ണി​ല്‍​നി​ന്ന്​ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ്യാ​പാ​രി​യെ പി​ന്തു​ട​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​റ്റു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി ജി​ല്ലാ പോലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക് അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...