പ​ച്ച​ക്ക​റി താ​ങ്ങു​വി​ല​യി​ൽ പ്ര​തീ​ക്ഷ​യില്ലെ​ന്നു ക​ർ​ഷ​ക​ർ ‌‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ​ച്ച​ക്ക​റി​ക​ളു​ടെ താ​ങ്ങു​വി​ല പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നെ​ങ്കി​ലും നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ക​ര്‍​ഷ​ക​ര്‍​ക്കി​ല്ല. താ​ങ്ങു​വി​ല അ​പ​ര്യാ​പ്ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക്. വി​ള​വെ​ടു​പ്പ് കാ​ല​ത്ത് പ​ച്ച​ക്ക​റി​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തെ സം​ഭ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക. ഇ​ത് ഇ​ട​നി​ല​ക്കാ​ര്‍​ക്ക് ചൂ​ഷ​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കും.‌

പ​ച്ച​ക്ക​റി വി​ള​ക​ള്‍​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ വ്യാ​പാ​രി​ക​ളും സം​ശ​യ​ദൃ​ഷ്ടി​യോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ച്ച​ക്ക​റി​ക​ള്‍ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് പ്ര​ധാ​ന പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യെ ഇ​ത് ബാ​ധി​ക്കു​ക​യു​മി​ല്ല.‌ നേ​ന്ത്ര​ക്കാ​യ്ക്ക് അ​ടി​സ്ഥാ​ന വി​ല 30 രൂ​പ​യാ​ണ്. വി​ള​വെ​ടു​ത്ത് ക​ട​യി​ല്‍ എ​ത്തി​ച്ചാ​ല്‍ നി​ശ്ചി​ത വി​ല ല​ഭി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല.‌

ത​മി​ഴ്നാ​ട്ടി​ല്‍ ഉ​ത്പാ​ദ​നം കൂ​ടു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ വി​ല 20 രൂ​പ വ​രെ താ​ഴാം. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ അ​ടി​സ്ഥാ​ന വി​ല​യ്ക്ക് ക​ര്‍​ഷ​ക​ന്‍റെ ഉ​ത്പ​ന്നം വാ​ങ്ങാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍ മ​ടി​ക്കും. ഇ​വി​ടെ​യാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്. മ​രി​ച്ചീ​നി​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് 12 രൂ​പ​യാ​ണ്. എ​ന്നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ വി​ല്‍​ക്കു​ന്ന​ത് 18 – 20 രൂ​പ​യ്ക്കും. ഇ​ത്ര​യും വി​ല വ്യ​ത്യാ​സ​മാ​ണ് ത​റ​വി​ല അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ര്‍​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന പ​ച്ച​ക്ക​റി​ക​ള്‍ സം​ഭ​രി​ക്കു​മെ​ന്ന പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ല സം​ഘ​ങ്ങ​ളും ഇ​തി​നോ​ടു മു​ഖം തി​രി​ഞ്ഞ് നി​ല്‍​ക്കു​ക​യാ​ണ്. സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് പ്ര​ശ്‌​നം. ന​ല്ല​രീ​തി​യി​ല്‍ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ളു​പ്പം കേ​ടാ​കും. ‌

അ​തേ സ​മ​യം ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നോ​ട​പ്പം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ചാ​ല്‍ ഗു​ണ​ക​ര​മാ​കു​മെ​ന്ന അ​ഭി​പ്രാ​യം ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ട്. പ്രാ​ദേ​ശി​ക വി​പ​ണി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. അ​തേസ​മ​യം ഇ​ട​നി​ല​ക്കാ​രു​മാ​യി ഒ​ത്ത് ചേ​ര്‍​ന്ന് ഹോ​ര്‍​ട്ടി​കോ​ര്‍​പ്, വി​എ​ഫ്‌​സി​കെ എ​ന്നി​വ​യ്ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ച്ച​ക്ക​റി​ക​ള്‍ എ​ത്തി​ക്കാ​നാ​ണ് താ​ത്പ​ര്യം. വി​ള​വെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തും സം​ഭ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് മൂ​ലം വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു. കൂ​ടാ​തെ​യാ​ണ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​കു​ന്ന വി​ള​നാ​ശ​വും. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം പോ​ലും കി​ട്ടി​യി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...