വി​വാ​ഹ​ത്ത​ട്ടി​പ്പ്‌ ന​ട​ത്തി 53 പ​വ​നും മൂ​ന്നു​ല​ക്ഷം രൂ​പ​യും ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധം മ​റ​ച്ചു​വെ​ച്ച്‌ വി​വാ​ഹ​ത്ത​ട്ടി​പ്പ്‌ ന​ട​ത്തി 53 പ​വ​നും മൂ​ന്നു​ല​ക്ഷം രൂ​പ​യും ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ്‌ പ​ച്ചാ​ളം പീ​ടി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ കെ​വി​ന്‍ ജോ​സ​ഫി​നെ (26)യാണ് നോ​ര്‍​ത്ത്‌ പോ​ലീ​സ്‌ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഒ​രു​കു​ട്ടി​യു​ണ്ടെ​ന്നു​മു​ള്ള വി​വ​രം മ​റ​ച്ചുവെ​ച്ചാ​ണ്‌ കെ​വി​ന്‍ പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ക​ഴി​ച്ച​ത്‌. ആ​ഗ​സ്​​റ്റ്​ 17ന്‌ ​ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ര്‍​മ​ല്‍ പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹം. സ്ത്രീ​ധ​ന​മാ​യി 53 പ​വ​നും മൂ​ന്നു​ല​ക്ഷം രൂ​പ​യും വാ​ങ്ങി. കെ​വിന്റെ മാ​താ​പി​താ​ക്ക​ളും വി​വാ​ഹ​ത്തി​ന്‌ കൂ​ട്ടു​നി​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വി​വാ​ഹ​ശേ​ഷം ദി​വ​സ​വും മ​ദ്യ​പി​ച്ചാ​ണ് പ്ര​തി വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്‌. പ​ല​പ്പോ​ഴും ബി​സി​ന​സ് തു​ട​ങ്ങു​ന്ന​തി​ന്​ വീ​ട്ടി​ല്‍​ നി​ന്ന്‌ പ​ണം ചോ​ദി​ക്കാ​ന്‍ കെ​വി​ന്‍ പ​രാ​തി​ക്കാ​രി​യോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സെ​പ്​​റ്റം​ബ​ര്‍ 22ന്‌ ​പ​രാ​തി​ക്കാ​രി​യു​ടെ അ​നു​ജ​ത്തി​ക്ക്‌ കെ​വി​ന്റെ മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച ഫേ​സ്‌​ബു​ക്ക്‌ സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ്‌ ത​ട്ടി​പ്പ്‌ പു​റ​ത്താ​വു​ന്ന​ത്‌. കെ​വി​ന്‌ പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഒ​രു മ​ക​നു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. കൂ​ടെ ഇ​വ​രു​ടെ ചി​ത്ര​വും ഫോ​ണ്‍ നമ്പ​റും അ​യ​ച്ചു.

തു​ട​ര്‍​ന്ന്‌ ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​വ​രം സ​ത്യ​മാ​ണെ​ന്ന്‌ മ​ന​സ്സി​ലാ​യ​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​യാ​ള്‍​ക്ക് ഫോ​ര്‍​ട്ട്​​കൊ​ച്ചി സ്വ​ദേ​ശി​നി​യു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. നോ​ര്‍​ത്ത്‌ സി.​ഐ സി​ബി ടോ​മിന്റെ നേ​തൃ​ത്വ​ത്തിലെ സം​ഘം പ്ര​തി​യെ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന്‌ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട്‌ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...