പത്തനംതിട്ട : റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. മെഹമ്പൂബ് ഷെരീഫിന്‍റെ അദ്ധ്യക്ഷതയിൽ ആന്‍റോ ആന്റണി എം. പി യോഗം ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ റാവുത്തർ വംശം എല്ലാ കാലത്തും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബന്ധവുമാണെന്നും ഭാരതത്തിലെ നൂനപക്ഷക്കൾക്കും പിന്നോക്കകാർക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രി ക്കാൻ ഭരണപക്ഷങ്ങൾക്ക് കഴിയാതെ വരുന്നതിൽ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.
രാജ്യപുരോഗതിയും സാമൂഹ്യ പുരോഗതിയുമാണ് റാവുത്തർ ഫെഡറേഷൻ ലക്ഷ്യവെയ്ക്കുന്നതെന്നും രാജ്യത്തിന്‍റെവിവിധ പ്രദേശങ്ങളിൽ നടക്കുന്ന ബുൾഡോസർരാജും കുടിയൊഴിപ്പിക്കലും ഒരു വികസ്വര ജനാധിപത്യ രാജ്യത്തിന് ചേർന്ന നടപടിയല്ലെന്നും പൗരത്വ ബിലും ഏകീകൃത സിവിൽ കോഡ് നിയമവും പുനപരിശോധിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിലെ സമ്പൂർണ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ മുനിസിപ്പൽ ചെയര്‍മാൻ അഡ്വ സക്കീർ ഹുസൈൻ, എസ്. എ. വാഹിദ്, ജുംഅ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, അഡ്വ റ്റി. എച്ച്. സിറാജുദ്ദീൻ, എം.കെ. ഹനീഫ, എം. അബ്ദുൽ സലാം, ഷാനവാസ് പെരിങ്ങമല, നാസർ പഴകുളം,നിസാ കരിം, ഡോ. മുഹമ്മദ് ഹുസൈൻ, റാവുത്തർ രാജൻ, റഷീദാലി, എം. കെ. അബ്ദുൽ അസീസ്, എ. ഹബീബ്, കെ.പി. ജവഹർ , എം.എ മജീദ്, റ്റി എ. മുഹമ്മദാലി, ഷാഹുൽ ഹമീദ് റാവുത്തർ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.