രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി ; ട്വിറ്ററിനോട് വിശദീകരണം തേടി ഐടി പാർലമെന്ററി കാര്യസമിതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിയിൽ ട്വിറ്ററിനോട് വിശദീകരണം തേടി ഐടി പാർലമെന്ററി കാര്യസമിതി. രണ്ടു ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ നേരിൽ ഹാജരാകാൻ സമൻസ് നൽകാൻ തീരുമാനിച്ചു.

ഐടി ഭേദഗതി നിയമവും രാജ്യത്തെ നിയമങ്ങളും പാലിക്കണമെന്ന് ഐടി പാർലമെന്ററി സമിതി ഫേസ് ബുക്ക്, ഗൂഗിൾ പ്രതിനിധികളോട് ആവശ്യപ്പെട്ടു. സുരക്ഷയിലും സ്വകാര്യതയിലും നിലനിൽക്കുന്ന പഴുതുകൾ അടയ്ക്കണമെന്നും സമിതി നിർദേശിച്ചു.

ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രസിദ്ധീകരിച്ച നടപടിയിൽ ട്വിറ്ററിനെതിരെ ശക്തമായി നീങ്ങാനാണ് കേന്ദ്രതീരുമാനം. രാജ്യവിരുദ്ധമായി ട്വിറ്റർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനുശേഷമാകും നടപടി. വിഷയത്തിൽ ട്വിറ്ററിനെതിരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്നതിനെതിരെ ഇന്നലെ ഡൽഹി പോലീസും ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ ബാലാവകാശ കമ്മിഷന്റെ പരാതിയിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....