‘ഇപ്പോള്‍ പരിഗണിക്കേണ്ട’ ; വന്‍കിട കമ്പനികളുടെ ബാങ്കിംഗ് പ്രവേശന വിഷയത്തില്‍ ആർബിഐ നിലപാട് മാറ്റിയതായി സൂചന

For full experience, Download our mobile application:
Get it on Google Play

മുംബൈ : വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് മേഖലയിലേക്ക് തല്‍ക്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 നവംബറിലാണ് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തക സമിതി വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിഷയം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്. ആഭ്യന്തര പ്രവര്‍ത്തക സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പുറത്തുവരും. ഇതില്‍ വിഷയത്തിലെ ആർബിഐയു‌ടെ പുതിയ നിലപാട് വ്യക്തമാക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ബാങ്കിംഗ് മേഖലയിലെ ലൈസന്‍സിംഗ് സമ്പ്രദായം ഉദാരീകരിച്ചപ്പോള്‍ മുതല്‍ ബാങ്ക് ലൈസന്‍സിനായി വിവിധ വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സാമ്പത്തികേതര വരുമാനം വ്യവസായ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 40 ശതമാനത്തിലധികവും 5,000 കോടി രൂപയ്ക്ക് മുകളിലും ആണെങ്കില്‍ ഇത്തരത്തില്‍ ഉയര്‍ന്ന ആസ്തി ഘടനയുളള ഗ്രൂപ്പുകള്‍ക്ക് കീഴിലുളള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പുതിയ ബാങ്കിംഗ് ലൈസന്‍സിനായി പരി​ഗണിക്കാം എന്നായിരുന്നു റിപ്പോർട്ട്. അന്തിമ റിപ്പോര്‍ട്ട് എത്തുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...