നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

നട്ടെല്ലിന്റെ ആരോ​ഗ്യം നാം ശ്രദ്ധിക്കേണ്ട ഒന്നാണ്. നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇരിക്കുമ്പോഴും കുനിയുമ്പോഴും അല്ലെങ്കില്‍ നില്‍ക്കുമ്പോഴുമെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മള്‍ നട്ടെല്ലുകളില്‍ തെറ്റായ രീതിയില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്. പുറം വേദന, കഴുത്ത് വേദന, തുടങ്ങി മറ്റ് നട്ടെല്ല് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായിവരുന്നത് നമ്മുടെ മോശം നില്‍പ്പ് തന്നെയാണ്.

നട്ടെല്ലിന്റെ ആരോഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
1. ഒരുപാട് നേരം ഇരിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്താണെങ്കില്‍ അല്‍പ്പനേരത്തേക്ക് ഇടവേളകളെടുത്ത് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. ഇടിയ്ക്കിടെ ശരീരം സ്‌ട്രെച്ച് ചെയ്യുന്നതും നല്ലതാണ്.
2. ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്ന പല സ്ത്രീകളെയും നാം കണ്ടിട്ടുണ്ടാവും. ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
3. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. സംസാരിക്കാനായി മൊബൈല്‍ഫോണ്‍ തോളിനും ചെവിയിലും ഇടയില്‍ വയ്ക്കല്‍, കുനിഞ്ഞിരുന്ന് ഫേണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യങ്ങളാണ്.
4. നിങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു. ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ലിലും കഴുത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഒടുവില്‍ സന്ധി വേദന, കഴുത്ത് വേദന, നടുവേദന എന്നിവയിലേക്ക് നയിക്കുന്നു.
5. ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണിത്. ജിമ്മില്‍ ഭാരം വഹിക്കുകയാണെങ്കില്‍, ഒരു വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ അത് ചെയ്യണം. തുടക്കക്കാര്‍ ആവേശത്തില്‍ കൂടിയ ഭാരം ഉയര്‍ത്തുന്നത് നട്ടെല്ലിന് കേടുവരുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...